മഴയത്തും വെയിലത്തും കുട നമ്മുടെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനാണ്. എന്നാൽ റെയിൽവേ ട്രാക്കിനടുത്തുകൂടി കുട ചൂടി നടക്കുന്നത് സുരക്ഷിതമല്ല. ഇതിന് പിന്നിൽ വളരെ ഗൗരവമുള്ള ഒരു കാരണമുണ്ട്.
ട്രെയിനിന്റെ വേഗവും കാറ്റിന്റെ ആഘാതവും
ട്രെയിൻ അടുത്തുകൂടി കടന്നുപോകുമ്പോൾ അതിന്റെ വേഗം മൂലം ‘suction effect’ എന്ന് വിളിക്കുന്ന ഒരു പ്രതിഭാസം ഉണ്ടാകും. ട്രെയിനിന്റെ വശത്തേക്ക് ആളുകളെ വലിച്ചിഴക്കാൻ വരെ കാരണമാകാം. കുട ചൂടിയിരിക്കുമ്പോൾ ഈ ആഘാതം ഇരട്ടിയായി തോന്നും. ഇത് ട്രാക്കിലേക്ക് ആളുകളെ ആകർഷിക്കും.
ഇലക്ട്രിക് ലൈനുകളും അപകടസാധ്യതയും
ട്രെയിനുകൾക്ക് വൈദ്യുതി നൽകുന്ന ഉയർന്ന വോൾട്ടേജ് ലൈൻ സാധാരണയായി ട്രാക്കിനടുത്താണ്. ലോഹക്കോൽ ഉള്ള കുടകൾ ഇത്തരം വൈദ്യുതി ലൈനിൽ തട്ടിയാൽ അപകട സാധ്യത വളരെ കൂടുതലാണ്.വൈദ്യുതീകരിച്ച റെയിൽവേ ട്രാക്കിൽ ട്രെയിനുകൾക്ക് ഓവർഹെഡ് വയറുകളിൽ നിന്ന് 25,000 വോൾട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്. ഈ വയറുകൾ ട്രെയിനിന്റെ എഞ്ചിനിലേക്ക് വൈദ്യുതി കടത്തി വിടുന്നു. തുടർന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു സംവിധാനത്തിലൂടെ വൈദ്യുതി ഭൂമിയിലേക്ക് കടത്തി വിടുന്നു. ഇത് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്നു. എന്നാൽ, ഇത്തരത്തിൽ വൈദ്യുതി ഭൂമിയിലേക്ക് കടത്തി വടുമ്പോൾ ചിലപ്പോൾ ട്രാക്കിനടുത്തുള്ള ആളുകളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിൽ വരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് അവ വൈദ്യുതി കടത്തി വിടുന്ന വസ്തുക്കൾ വഹിക്കുന്നുണ്ടെങ്കിൽ, ഉദാഹരണത്തിന് കുട, ലോഹത്തിൽ നിർമിച്ച വടി, അല്ലെങ്കിൽ ഫ്രെയിം ഉള്ള ഒരു വസ്തു എന്നിവ കൈവശമുണ്ടെങ്കിൽ അതിലൂടെ വൈദ്യുതി കടന്നുപോകും.
കുട നേരിട്ട് ഓവർഹെഡ് വയറുകളിൽ സ്പർശിക്കുന്നില്ലെങ്കിലും വൈദ്യുതി കടന്നുപോകുന്ന വയറിൽ നിന്ന് കുടയുടെ ലോഹഭാഗത്തേക്ക് വായുവിലൂടെ വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുണ്ട്. ആർക്കിംഗ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്രിയ ശക്തമായ വൈദ്യുതാഘാതത്തിന് കാണമാകും. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം.
Discussion about this post