ഏഷ്യ കപ്പിൽ ഫൈനൽ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണ് വലിയ അഭിനന്ദനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും കിട്ടുന്നത്. ഇന്ത്യ ഏറ്റവും വലിയ സമ്മർദ്ദത്തിൽ കടന്ന് പോകുന്ന സമയത്താണ് തിലകിനൊപ്പം സഞ്ജു ക്രീസിൽ എത്തിയത്. എന്നാൽ അവിടെ ഒരു സമ്മർദ്ദവും കാണിക്കാതെ നടത്തിയ മനോഹര പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്.
എന്തായാലും ഇപ്പോൾ കരിയറിൽ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം കിട്ടിയിട്ടുണ്ടെന്നും ഒന്നുമാണ് തനിക്ക് പ്രശ്നമില്ല എന്നും സഞ്ജു പറയുകയാണ്. ഇന്ന് ഷാർജയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം മനസ് തുറന്നത്.
മാധ്യമങ്ങളുടെ വിവിധ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ സഞ്ജു സംസാരിച്ചത് ഇങ്ങനെ:
“ഫൈനലിലെ റോൾ സംബന്ധിച്ച് ചോദ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . ലാലേട്ടന്റെ ആറ്റിട്യൂഡ് ആയിരുന്നു എനിക്ക്. നായകനും പരിശീലകനും നമ്മളോട് റോൾ എന്താണെന്ന് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അത് അംഗീകരിക്കുക, മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. എന്നെ സംബന്ധിച്ച് ഏഷ്യാ കപ്പ് ഫൈനലിൽ നന്നായി കളിക്കാൻ കഴിഞ്ഞു. മൂന്ന് വിക്കറ്റുകൾ ഞങ്ങൾക്ക് നഷ്ടമായപ്പോൾ പതുക്കെ കളിക്കാനായിരുന്നു നിർദ്ദേശം കിട്ടിയത്,”
ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ സൂപ്പർ 4 മത്സരത്തിലൊഴികെ കിട്ടിയ അവസരങ്ങളിലൊക്കെ നന്നായി കളിച്ച സഞ്ജു ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന മത്സരത്തിൽ ടീമിൽ ഉണ്ടാകും എന്നും സഞ്ജു പ്രതീക്ഷ പങ്കുവെച്ചത്.
Discussion about this post