കമൽ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ,വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ടി. എ റസാഖിനെയാണ്. മിഡിൽ ഈസ്റ്റ് രാജ്യത്ത് താമസിക്കുന്ന ദിലീപ് അവതരിപ്പിക്കുന്ന അക്ബർ എന്ന കഥാപാത്രം കൊലപാതകക്കുറ്റത്തിന് അറസ്റ്റിലായി വധശിക്ഷക്ക് വിധിക്കപ്പെടുകയും തുടർന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ഭാര്യ റസിയ( മീര) അവതരിപ്പിച്ച കഥാപാത്രം നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമ പറയുന്ന കഥ.
ചിത്രത്തിലെ അഭിനയത്തിനു കാവ്യ മാധവനു 2004-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇത് കൂടാതെ മികച്ച സാമൂഹ്യ ചിത്രത്തിനുള്ള 2005-ലേ ദേശീയ ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. മലയാള സിനിമയിൽ നായകന്മാർക്ക് അമിത പ്രാധാന്യം നൽകിയിരുന്ന ഒരു കാലത്ത് പരസ്പരം മത്സരിച്ചഭിനയിക്കുന്ന കഥാപാത്രങ്ങളായി മീരയും കാവ്യയും നിറഞ്ഞാടിയപ്പോൾ പുരുഷ കഥാപാത്രങ്ങൾക്ക് അത്രമേൽ പ്രാധാന്യം ഈ ചിത്രത്തിന് ഇല്ലായിരുന്നു എന്ന് പറയാം.
ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം വളരെ കുറച്ച് സമയം മാത്രമേ സ്‌ക്രീനിൽ വരുന്നുള്ളു. ഈ റോൾ ദിലീപിലേക്ക് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് സംവിധായകൻ കമൽ ഇങ്ങനെ പറഞ്ഞു:
” ഇത് ഹീറോയില്ലാത്ത ചിത്രമാണ്. അതിനാൽ തന്നെ ആദ്യം ദിലീപിനെ ഞങ്ങൾ ഇതിലേക്ക് ആലോചിച്ച് പോലും ഇല്ലായിരുന്നു. കൊന്ന ആളെയും മരിച്ച ആളെയും കാണിക്കാതെ അവരുടെ ഫോട്ടോ മാത്രം കാണിച്ചാൽ മതി എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നെ കഥ വികസിച്ചപ്പോൾ ചിത്രത്തിൽ പാട്ടുകൾ വേണം എന്ന് എനിക്ക് തോന്നി. പ്രണയഗാനമൊക്കെ ഉള്ളതിനാൽ തന്നെ ഹീറോ വേണമെന്നായി പിന്നെ തീരുമാനം. ഏത് ഹീറോ ആണെങ്കിലും ഗസ്റ്റ് റോൾ ആയിരിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പൃഥ്വിരാജ് ആയിരുന്നു ആദ്യം മനസിൽ. നിർമാതാവ് സലീം പടിയത്ത് ദിലീപിനോട് ഞങ്ങളുടെ സിനിമയുടെ കാര്യം പറഞ്ഞപ്പോൾ ദിലീപാണ് പറഞ്ഞത്” ‘സലീം ഇക്ക നിർമ്മിച്ച് കമൽ സർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുമെന്ന്‘. അങ്ങനെ ആ റോൾ ദിലീപിലേക്ക് വന്നു.”
ചിത്രത്തിലെ ” “മെഹറൂബ” “”കല്ലായി കടവത്തെ” “രാക്കിളിതൻ” തുടങ്ങി എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നു.
Discussion about this post