മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ ആകാശ് ചോപ്ര തന്റെ “നെക്സ്റ്റ് ഫാബ് 4” തിരഞ്ഞെടുപ്പുമായി രംഗത്ത്. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ വിരാട് കോഹ്‌ലി, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ എന്നിവരാണ് ‘ഫാബ് 4’ എന്ന പേരിൽ അറിയപ്പെട്ട താരങ്ങൾ. വർഷങ്ങളായി ക്രിക്കറ്റിൽ ആധിപത്യം പുലർത്തുന്ന ക്രിക്കറ്റ് താരങ്ങളുടെ ഒരു കൂട്ടമായിരുന്നു ഫാബ് 4 എന്ന ചുരുക്ക് പേരിൽ അറിയപ്പെട്ടത്.
എന്തായാലും കരിയറിന്റെ അസ്തമയ കത്തിലൂടെ പോകുന്ന ഈ ഫാബ് 4 നു പകരം ഭാവിയിൽ ജ്വലിക്കാൻ സാധ്യതയുള്ള താരങ്ങളെ ചോപ്ര തിരഞ്ഞെടുക്കുക ആയിരുന്നു. ഇന്ത്യയിൽ നിന്ന് ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലൻഡിന്റെ റച്ചിൻ രവീന്ദ്ര എന്നിവരെയാണ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്.
“അടുത്ത ഫാബ് 4, എനിക്ക് തോന്നുന്നു. ശുഭ്മാൻ ഗിൽ ആ ഫാബ് 4 ന്റെ ഭാഗമാണ്, ഭാവിയിൽ എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം തുടരും. യശസ്വി ജയ്‌സ്വാളിനും ഇത് ബാധകമാണ്. അദ്ദേഹം ഇപ്പോൾ പ്രധാനമായും ഒരു ഫോർമാറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ അദ്ദേഹം ഉടൻ മൂന്ന് ഫോർമാറ്റുകളിലും കളിക്കും, അവിടെയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കും. പിന്നെ ഹാരി ബ്രൂക്ക് വരും, അദ്ദേഹം തന്റെ കളി ശൈലി കൊണ്ട് മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം സ്ഥാപിക്കും. നാലാമത്തെ താരം റച്ചിൻ രവീന്ദ്ര ആയിരിക്കും. ” ചോപ്ര പറഞ്ഞു.
കോഹ്‌ലിയുടെ വിരമിക്കലിന് മുമ്പുതന്നെ അടുത്ത സൂപ്പർ താരം എന്ന പേര് സമ്പാദിക്കാൻ സാധിച്ച ആളാണ് ഗിൽ. രോഹിത്- കോഹ്‌ലി എന്ന് പറയുന്നതിന് പകരം ആളുകൾ ജയ്‌സ്വാൾ- വിരാട് പേരാണ് ഇപ്പോൾ പറയുക.
Discussion about this post