എം എസ് ധോണി, വിരമിച്ചിട്ട് എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ധോണി എന്ന താരത്തിന്റെ പേര് ചർച്ചയാകാത്ത ദിവസം ക്രിക്കറ്റ് ലോകത്ത് ഉണ്ടാകില്ല. ഒരു കീപ്പർ അദ്ദേഹത്തിന്റെ ജോലി നന്നായിട്ട് ചെയ്താൽ, ഒരു ക്യാപ്റ്റൻ എന്തെങ്കിലും ബുദ്ധിപരമായ തീരുമാനം എടുത്താൽ ഇങ്ങനെ ഒകെ വന്നാൽ ഉടൻ ധോണിയുമായിട്ടാണ് താരതമ്യം ഉണ്ടാകുക. അടുത്ത ഐപിഎൽ സീസണിൽ ധോണി കളിക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ പോലും അദ്ദേഹത്തിന്റെ പേര് പറയാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ പേര് പോലും ആരും പറയാറില്ല.
ധോണി ഇന്ത്യൻ ടീമിലേക്ക് കടന്നുവന്ന സമയം നിങ്ങൾ ഓർക്കുന്നുണ്ടോ? 2006-ൽ മഹേന്ദ്ര സിംഗ് ധോണി ഒരു യുവതാരമായി പതുക്കെ പതുക്കെ എല്ലാവരാലും അറിഞ്ഞ് തുടങ്ങിയ കാലഘട്ടം. അന്ന് അദ്ദേഹം മറ്റ് യുവ കളിക്കാരും മുതിർന്ന ക്രിക്കറ്റ് താരങ്ങൾക്കും സെലിബ്രിറ്റികൾക്കുമൊപ്പം ഒരു ഔപചാരിക പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയിൽ, ടൂത്ത്പിക്കുകളിൽ ആയിരുന്നു വന്ന ഗസ്റ്റിന് ആദ്യമായി കൊടുത്തത്. എന്നാൽ തന്റെ സ്വതസിദ്ധമായ ലാളിത്യം കൊണ്ട് ധോണി ഒരു വെയിറ്ററെ വിളിച്ച് ഒരു പ്ലേറ്റ് ചോദിച്ചു, തുടർന്ന് അവിടെ വെച്ചിരുന്ന കബാബുകളും ചട്ണിയും എടുത്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു, “എനിക്ക് നന്നായി വിശക്കുന്നു, ഇത്രയും കുറച്ച് ഭക്ഷണം ഇവിടെ കൊണ്ടുവെക്കരുത്. കൂടുതൽ കൊണ്ടുവരൂ,” എന്തായാലും ധോണിയുടെ ഈ മറുപടി കേട്ട് സഹതാരങ്ങൾ ചിരിച്ചു.
എന്തായാലും ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂടി കളിച്ച് ധോണി വിരമിക്കും എന്നാണ് ആരാധകർ ചിന്തിക്കുന്നത്.
Discussion about this post