ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ഒളിമ്പ്യൻ അന്തോണി ആദം. പോലീസ് ഉദ്യോഗസ്ഥനായ വർഗ്ഗീസ് ആന്റണി, ഒളിമ്പ്യൻ അന്തോണി ആദം എന്ന വ്യാജപേരിൽ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
സ്കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്ന മോഹൻലാൽ കഥാപാത്രം അവിടെയുള്ള കുട്ടികളുടെ പ്രശ്നത്തിൽ ഇടപെടുന്നതും അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിൽ മാസ്റ്റർ അരുൺ അവതരിപ്പിച്ച വികൃതി പയ്യനായ ടോണി ഐസക്കിനെ ആരും മറക്കാനിടയില്ല. ടോണി, അമ്മയോടൊപ്പം സ്കൂളിൽ നിന്ന് ടി സി വാങ്ങി പോകുന്ന സമയത്ത് മോഹൻലാൽ പാടുന്ന ” നിലാപൈതലേ” എന്ന ഗാനം മനോഹരമായ ഒന്നായിരുന്നു.
ആ ഗാനരംഗത്തിലെ ഒരു ഷോട്ട് കണ്ട് താൻ ഞെട്ടിപ്പോയെന്നനും മോഹൻലാലിൻറെ കൃത്യതയും മിടുക്കും എത്രത്തോളം ഉണ്ടെന്ന് മനസിലായെന്നും പറയുകയാണ് സംവിധായകൻ ഭദ്രൻ:
” ചിത്രത്തിലെ നിലാപൈതലേ എന്ന ഗാനം ഷൂട്ട് ചെയ്യുകയാണ്. മോഹൻലാൽ കുട്ടി സ്കൂളിൽ നിന്ന് പോകുന്നതിന് മുമ്പ് അവനെ സന്തോഷിപ്പിക്കാൻ പല കാര്യങ്ങൾ ചെയ്യുന്നതാണ് പാട്ട്. അതിൽ ഒരു സീനുണ്ട്, കുട്ടിയുമായി ബൈക്കിൽ ബാസ്കറ്റ് ബോൾ മൊത്തത്തിൽ ഒന്ന് ചുറ്റിയ ശേഷം ഒരു ബാസ്കറ്റ്ബോൾ കൃത്യം നെറ്റിൽ ഇടുന്നു. ഒരു പ്രാക്റ്റിസോ, പരിശീലനമോ ഒന്നും ഇല്ലാതെയാണ് ആ സീൻ സിംഗിൾ ടേക്കിൽ അദ്ദേഹം ഓക്കെ ആക്കുന്നത്. അങ്ങനെ ഒരു സീനുണ്ട് എന്ന് ഞാൻ മുമ്പ് പറഞ്ഞതും പോലും ഇല്ല. എന്നിട്ടും അദ്ദേഹം അത് മനോഹരമായി ചെയ്തു. ഇതൊക്കെ ആണ് പുള്ളിയെ വ്യത്യസ്തനാക്കുന്നത്.” അദ്ദേഹം പറഞ്ഞു.
Discussion about this post