രോഹിത് ശർമ്മയെക്കുറിച്ച് എപ്പോഴൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിരോധികൾ പോലും സമ്മതിച്ച് തരുന്ന ഒരു കാര്യമുണ്ട്, ഫോമിൽ ബാറ്റ് ചെയ്യുന്ന അയാളെ തടയാൻ അല്ലെങ്കിൽ ജയിക്കാൻ ആർക്കും പറ്റില്ല എന്നുള്ളത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക താരം ക്രീസിൽ ഉറച്ചാൽ ഒരു ശക്തിക്കും ജയിക്കാൻ സാധികാത്ത ഒരു വന്മരമായി അയാൾ മാറും. ആ ബാറ്റിൽ നിന്ന് പിറക്കുന്ന സിക്സിനൊക്കെ മറ്റെന്തിനേക്കാളും ചന്തം ഉണ്ടാകും. എതിരാളികൾ വരെ ആ ചന്തം ആസ്വദിക്കും. രോഹിത് ശർമ്മയെ പോലെ ഇത്ര എളുപ്പത്തിൽ സിക്സ് അടിക്കുന്ന താരം ഇല്ല എന്ന് തന്നെ പറയാം. താരത്തെ ഈ കലയിലെ ഒരു പിക്കാസോ ആയി പറയാം.
കഴിഞ്ഞ വർഷത്തോടെ ടി 20 ഫോർമാറ്റിൽ നിന്നും ഈ വർഷത്തോടെ ടെസ്റ്റ് ഫോർമാറ്റിൽ നിന്നെല്ലാം വിരമിച്ച രോഹിത് അവസാനമായി ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയത് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആയിരുന്നു. ശേഷം ഇന്ത്യക്ക് ഏകദിന പരമ്പരകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ രോഹിത് വിശ്രമത്തിലായിരുന്നു. കുടുംബവുമായത്തുള്ള അയാളുടെ യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ കാണുമ്പോൾ, തടി കൂടി, ഫിറ്റ്നസ് ഇല്ല, ഉൾപ്പടെ ഉള്ള ട്രോളുകൾ വന്നിരുന്നു.
എന്നാൽ ഓസ്‌ട്രേലിയൻ പര്യടനത്തിന് തൊട്ടുമുമ്പ് അയാളുടെ ചിത്രങ്ങൾ കണ്ടിട്ട് ആളുകൾ ഞെട്ടി. ശരീരഭാരമൊക്കെ കുറച്ച് കൂടുതൽ ഫിറ്റായ രോഹിത്തിന്റെ ചിത്രങ്ങളായിരുന്നു. അതിനിടയിൽ ക്യാപ്റ്റൻസി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി പകരം ഗില്ലിനെ അതിലേക്ക് ബിസിസിഐ എത്തിക്കുന്നു. ആദ്യ മത്സരത്തിൽ മികവ് കാണിക്കുന്നതിൽ രോഹിത് പരാജയപ്പെട്ടതോടെ ഇത് അവസാന പരമ്പര ആകുമെന്ന് പലരും വിലയിരുത്തുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യൻ തോൽവിക്കിടയിലും 73 റൺ നേടിയ രോഹിത് തലയുയർത്തി നിന്നു.
ഇന്ന് ഇതാ പരമ്പര കൈവിട്ടെങ്കിലും മൂന്നാം ഏകദിനത്തിൽ ആശ്വാസ ജയം നേടിയ ഇന്ത്യക്കായി 237 റൺ പിന്തുടർന്നപ്പോൾ, 125 പന്തിൽ നിന്ന് 121 റൺസാണ് അയാൾ നേടിയത്. ഇന്നിങ്സിൽ 13 ബൗണ്ടറിയും 3 സിക്‌സും ഉണ്ടായിരുന്നു. ഗില്ലുമായി ചേർന്ന് 70 റൺ കൂട്ടുകെട്ട് ചേർത്ത ശേഷം നായകൻ മടങ്ങുന്നു. പിന്നാലെ മറ്റൊരു ഇതിഹാസം കോഹ്‌ലിയുമൊത്ത് പിരിയാത്ത കൂട്ടുകെട്ടിൽ രോഹിത് ടോട്ടൽ കൺട്രോളിൽ ആയിരുന്നു. ഇരുവരും ചേർന്ന് 168 റൺ കൂട്ടുകെട്ടാണ് ചേർത്തത്. പരമ്പരയിൽ ആകെ 200 റൺ പിന്നിട്ട ടോപ് സ്കോററായ രോഹിത് തന്നെയാണ് ഇന്നത്തെ കളിയിലെ ഈ പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സെഞ്ച്വറി നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 50 സെഞ്ച്വറി തികയ്ക്കാനും രോഹിത്തിനായി. അവസാന 5 ഏകദിന ഇന്നിങ്സിൽ അയാളുടെ നേടിയത് 66(87), 34(48), 99(108), 133(129) & 121*(125) റൺസായിരുന്നു. ചരുക്കി പറഞ്ഞാൽ വിലകുറച്ച് കണ്ടവരോട്, ഇന്ന് കളിച്ചത് പോലെ ഉള്ള ഇന്നിങ്‌സുകൾ ഇനിയും കളിക്കും. കാരണം അയാൾക്ക് തോറ്റുകൊടുക്കാൻ പറ്റില്ല.













Discussion about this post