പെൻഷൻവർദ്ധനവ് പ്രഖ്യാപിച്ച സർക്കാർ അതിനുള്ള പണം കണ്ടെത്തുന്നതിനായി നെട്ടോട്ടമോടുന്നു.സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മിച്ചധനം പെൻഷൻ വിതരണത്തിനായി സർക്കാരിന് നൽകാനാണ് നിർദേശം. 2000 കോടിരൂപയാണ് അടിയന്തരമായി പിരിച്ചെടുക്കുന്നത്.
13,500 കോടിരൂപയാണ് പെൻഷൻ വിതരണത്തിനായി വാങ്ങിയ പണത്തിൽ പെൻഷൻ കമ്പനി നൽകാൻ ബാക്കിയുള്ളത്. ബാധ്യത കൂടിവരുന്നതിനാൽ പെൻഷൻ കോൺസോർഷ്യത്തിലേക്ക് സഹകരണ ബാങ്കുകൾ പണം നൽകാൻ താത്പര്യം കാണിക്കുന്നില്ല.
സഹകരണബാങ്കുകളുടെ ഭരണസമിതി തീരുമാനമില്ലെങ്കിലും പണം കൈമാറാനാണ് ചില ഉദ്യോഗസ്ഥർ സെക്രട്ടറിമാരോട് പറയുന്നത്. ഭരണസമിതി പിന്നീട് തീരുമാനിച്ച് അംഗീകരിച്ചാൽ മതി. പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്നുമാത്രമല്ല ഏത് സഹകരണസംഘത്തിൽനിന്നും പണം വാങ്ങാനാണ് തീരുമാനം. കൂടുതൽ പണം നൽകുന്ന ജില്ലയ്ക്ക് പുരസ്‌കാരം നൽകാമെന്നാണ് രജിസ്ട്രാർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചിട്ടുള്ളത്.










Discussion about this post