പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ശിക്ഷവിധിച്ച് കോടതി. കുട്ടിയുടെ മാതാവിനെയും സുഹൃത്തിനെയുമാണ് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി 180 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്.ഇതോടൊപ്പം 11.75 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും നിർദ്ദേശിച്ചു.
മുത്തച്ഛനും മുത്തശിയും കുട്ടിയെ കാണാൻ പോലീസ് അനുമതിയോടെ എത്തിയപ്പോഴായിരുന്നു കുട്ടിയുടെ അവസ്ഥ കണ്ടത്. അടച്ചിട്ട മുറിയിൽ കഴിഞ്ഞ പെൺകുട്ടിയുടെ സംരക്ഷണം പിന്നീട് സിഡബ്ല്യൂസി ഏറ്റെടുക്കുകയായിരുന്നു. അന്ന് സിഡബ്ല്യൂസി ജീവനക്കാരി കുട്ടിയോട് കാര്യമന്വേഷിച്ചു ഇതോടെയാണ് പെൺകുട്ടി താൻ അനുഭവിക്കുന്ന യാതനകൾ വെളിപ്പെടുത്തിയത്.
തലയിൽ സിസിടിവി ഫിറ്റ് ചെയ്യുമോ എന്നായിരുന്നു കുട്ടിയുടെ ആ ചോദ്യം.കാര്യമന്വേഷിച്ചപ്പോൾ ‘അമ്മ പറഞ്ഞിട്ടുണ്ട്. തലയിൽ സിസിടിവി ചിപ്പ് ഫിറ്റ് ചെയ്തിട്ടുണ്ട്. ആരോട് എന്തുപറഞ്ഞാലും അമ്മയ്ക്ക് മനസിലാവുമെന്നായിരുന്നു മറുപടി.
അമ്മ കുട്ടിയെ ബെഡ്‌റൂമിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകും. പിന്നീട് മൊബൈൽ ഫോണിൽ സെക്‌സ് വീഡിയോ കാണിച്ചുകൊടുക്കും. കുട്ടിയുടെ കൺമുന്നിൽവച്ച് അമ്മയും രണ്ടാനച്ഛനും ലൈംഗിക ബന്ധത്തിലേർപ്പെടും. ശേഷം ആ മുറിയിൽ വച്ച് അമ്മ നോക്കി നിൽക്കെ രണ്ടാനച്ഛൻ കുട്ടിയെ ബലാത്സംഗത്തിനും ഓറൽ സെക്‌സിനും വിധേയമാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.













Discussion about this post