കൃഷ്ണഗിരിയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അമ്മയുടെയും ഇവരുടെ സ്വവർഗ പങ്കാളിയുടെയും വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്. കുഞ്ഞിന്റെ കാൽത്തളയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ‘ ശല്യം ഒഴിഞ്ഞു’ എന്ന് അമ്മയായ കേളമംഗലം ചിന്നാട്ടി സ്വദേശിനി എസ് ഭാരതി(26) സ്വവർഗ പങ്കാളി സുമിത്രയ്ക്ക്(20) സന്ദേശം അയച്ചെന്ന് പോലീസ് കണ്ടെത്തി. ഇരുവരുടെയും ബന്ധം വ്യക്തമാക്കുന്ന നിരവധി റീലുകളും സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തു
സുമിത്രയുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ ഒഴിവാക്കിയതെന്ന് ഭാരതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2 പെൺമക്കളുള്ള ഭാരതിയ്ക്ക് 5 മാസം മുൻപാണ് ആൺകുഞ്ഞ് പിറന്നത്. ഈ മാസം 4ന് കുഞ്ഞ് മുലപ്പാൽ തലയിൽ കയറി കുഞ്ഞ് മരിച്ചെന്ന് ഭാരതി പറയുകയായിരുന്നു.
എന്നാൽ സംസ്‌കാര ചടങ്ങിന് ശേഷം ഭാര്യയുടെ പ്രവൃത്തികളിൽ സംശയം തോന്നിയ ഭർത്താവ് സുമേഷ് ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് സുമിത്രയോടൊപ്പമുള്ള ഭാരതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയത്. ആൺകുഞ്ഞ് ജനിച്ചതിന് ശേഷം സുമിത്രയും ഭാരതിയും തമ്മിൽ അകന്നതായും ബന്ധം തുടരണമെങ്കിൽ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് സുമിത്ര ആവശ്യപ്പെട്ടു. ഇതോടെ ഭാരതി കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.













Discussion about this post