സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയ മത്സരങ്ങളുടെ എണ്ണം അദ്ദേഹത്തിന്റെ പ്രായവും പരിചയസമ്പത്തും പരിഗണിച്ചാൽ കുറവ് ആണെന്ന് പറയാമെങ്കിലും ഇന്ന് ആ താരത്തിനോളം ക്രിക്കറ്റിൽ ചർച്ചയാകുന്ന പേര് വേറെ ഇല്ലെന്ന് പറയാം. സഞ്ജു ഏത് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിലേക്കാണ് മാറുക? ഇതാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ചർച്ച ചെയ്യുന്ന പ്രധാന കാര്യം.
ഇന്ന് 31 ആം ജന്മദിനം ആഘോഷിക്കുന്ന സഞ്ജു സാംസൺ തന്റെ അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ കളിക്കുക ചെന്നൈ സൂപ്പർ കിങ്സിൽ ആണെന്ന് ഇതുവരെയുള്ള റിപ്പോർട്ടിൽ നിന്ന് നമുക്ക് മനസിലാകുന്ന കാര്യം. താരം ചെന്നൈ സൂപ്പർ കിങ്സിലെത്തുമ്പോൾ ചെന്നൈയുടെ ഭാഗമായിരുന്ന രവീന്ദ്ര ജഡേജയും സാം കരണും രാജസ്ഥാനിലെത്തും.
എന്തായാലും ധോണിക്ക് പകരം ഒരു ക്യാപ്റ്റൻ- വിക്കറ്റ് കീപ്പർ പാക്കേജ് ആയിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് സഞ്ജുവിനെ കാണുന്നത്. അതിനാൽ തന്നെയാണ് തങ്ങളുടെ ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള ജഡേജയെ പോലെ ഒരു താരത്തെ കൈമാറുന്നത്. എന്തിരുന്നാലും സഞ്ജു വരുന്നതിൽ സന്തോഷം ആണെങ്കിലും അത് ജഡേജയെ കൊടുത്തിട്ട് വേണ്ട എന്ന നിലപാടാണ് ചെന്നൈ ആരാധകരിൽ ഒരു വിഭാഗത്തിന്.
ഇന്ന് സഞ്ജുവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന്റെ കമെന്റ് ബോക്സ് മുഴുവൻ രവീന്ദ്ര ജഡേജ തൂക്കി എന്ന് പറയാം. ജഡേജയെ വിട്ടുകൊടുക്കരുത്, സഞ്ജു വരുന്നതിൽ സന്തോഷം പക്ഷെ അത് ജഡേജ പോയിട്ട് വേണ്ട എന്നൊക്കെയാണ് ആരാധകർ പറയുന്നത്.













Discussion about this post