ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാൻ കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വന്നപ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരുന്നു.
ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈയെ കഴിഞ്ഞ സീസണിൽ കണ്ടു. എവിടെയാണ് പിഴച്ചത് എന്ന് ചോദിച്ചാൽ സർവം ചെന്നൈ സൂപ്പർ കിങ്സിന് പിഴച്ചു എന്ന് തന്നെയാണ് ഉത്തരം. ഋതുരാജ് നായകനായി തുടങ്ങിയ സീസണിൽ താരത്തിന് ഇടക്ക് പരിക്ക് പറ്റിയപ്പോൾ ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തു. ഓപ്പണർമാർ മോശം പ്രകടനം നടത്തിയതും, ബോളിങ്ങിലെ സ്ഥിരത കുറവും എല്ലാം കൂടിയായപ്പോൾ ചെന്നൈ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചു.
തങ്ങളുടെ ഏറ്റവും മോശം സീസണിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് വമ്പൻ പദ്ധതിയുടെ ഭാഗമായി സഞ്ജുവിനെ അവർ ട്രേഡിലൂടെ ടീമിലെത്തിച്ചത്. പവർ പ്ലെയിലെ തകർപ്പനടിയും, കീപ്പിങ്ങിലെ ചിലപ്പോൾ ഒകെ ക്യാപ്റ്റൻ ബാൻഡും ഉൾപ്പടെ പല ഉത്തരവാദിത്വവും സഞ്ജുവിനുണ്ടാകും. എന്തായാലും ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു എത്തുമ്പോൾ ധോണിയുടെ പിൻഗാമി എന്ന നിലയിൽ തന്നെയാണ് ടീമും ആരാധകരും ആ ഡീലിനെ നോക്കി കാണുന്നത്.
എന്തായാലും സഞ്ജു സാംസൺ തന്റെ ചെന്നൈയിലേക്കുള്ള എൻട്രിയിൽ ആവേശഭരിതൻ ആണെന്ന് വാക്കുകൾ നിന്ന് വ്യക്തമാണ്. ചെന്നൈക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ ട്രെയിലറിൽ അത് താരം വ്യക്തമാക്കുന്നുണ്ട്. അവിടെ എല്ലാവരും ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുണക്കണം എന്ന് പറയുന്ന സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
” നാളെ മുതൽ ചെന്നൈയെ പിന്തുണക്കണം എന്നൊന്നും ഞാൻ പറയില്ല. പക്ഷെ എനിക്ക് പറയാനുള്ളത് ഇനി മുതൽ നമ്മൾ ചെന്നൈയാണ്. എല്ലാവരും മഞ്ഞ ജേഴ്സിയിഡുവും, ചെന്നൈ ഒരു കപ്പ് കൂടി എടുക്കും. ”
സഞ്ജുവിന്റെ പ്രത്യേക അഭിമുഖം ഉടൻ തന്നെ ചെന്നൈ സൂപ്പർ കിങ്‌സ് ചാനലിൽ കാണാൻ സാധിക്കും.













Discussion about this post