രാജനഗരി സ്വത്വത്തിലേക്ക് എന്ന ആശയവുമായി BJP യെ പിന്തുണക്കുന്ന തൃപ്പൂണിത്തുറയിലെ കലാകാരന്മാരുടെ സർഗ്ഗസംഗമം ശ്രീ പൂർണ്ണത്രയീശ ക്ഷേത്ര സന്നിധിയിൽ നടത്തി. ശ്രീ RLV ദാമോദര പിഷാരടി സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീ എം.ആർ എസ് മേനോൻ രാജനഗരി സ്വത്വത്തിലേക്ക് എന്ന വിഷയത്തെപ്പറ്റി ആമുഖ പ്രഭാഷണം നടത്തി. കലാ ഗോപാലകൃഷ്ണൻ കങ്ങഴ വാസുദേവൻ നമ്പൂതിരി, തീയ്യാടി രാമൻ , RLV രാധാകൃഷ്ണൻ, പി.എസ് രാമചന്ദ്ര ഭാഗവതർ , പി. ഡി. സൈഗാൾ, RLV മഹേഷ് കുമാർ , ലൈലാ രവീന്ദ്രൻ നായർ , എം.എൽ രമേശ്, തൃപ്പൂണിത്തുറ രഞ്ജിത് , തൃപ്പൂണിത്തുറ ഗോപീകൃഷ്ണൻ തമ്പുരാൻ തുടങ്ങി നാൽപ്പതോളം കലാകാരന്മാർ സംഗമത്തിൽ പങ്കെടുത്തു. ശ്രീമതി രഞ്ജിനി സുരേഷ് കലാകാരന്മാരെയും ശ്രി സോമനാഥ് സമീപ വാർഡുകളിലെ കൗൺസിലർമാരേ പരിചയപ്പെടുത്തി. കലാകാരന്മാരെ BJP താമരപ്പൂ നൽകി ആദരിച്ചു ശ്രി സതിശ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.













Discussion about this post