സർക്കാർ സ്കൂളിൽ ക്ലാസ് മുറിയിലിരുന്ന് പെൺകുട്ടികളുടെ മദ്യപാനം. 9ാം ക്ലാസ് വിദ്യാർത്ഥിനികൾക്കെതിരെ നടപടിയെടുത്ത് അധികൃതർ. തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
ക്ലാസ് മുറിയിൽ വട്ടത്തിലിരുന്നായിരുന്നു പെൺകുട്ടികളുടെ കൂട്ട മദ്യപാനം.പ്ലാസ്റ്റിക് ഗ്ലാസിലാണ് മദ്യം ഒഴിച്ചു കുടിച്ചത്. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി. ഇവരെ പരീക്ഷയെഴുതാൻ അനുവദിക്കും.
സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കൗൺസിലിങ് നൽകാനാണ് തീരുമാനം. കുട്ടികൾക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല.










Discussion about this post