വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ വിരാട് കോഹ്‌ലിയെയും ഋഷഭ് പന്തിനെയും പുറത്താക്കി വാർത്തകളിൽ ഇടംപിടിച്ച താരമാണ് വിശാൽ ജയ്സ്വാൾ. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിന് വേണ്ടി കളിക്കുന്ന താരം ഏറെ നാളുകളായി കളിക്കളത്തിൽ സജീവമാണെങ്കിലും വാർത്തകളിലിടം നേടുന്നത് ഇന്നലെ ഡൽഹിക്കെതിരായ മത്സരത്തിലൂടെയാണെന്ന് മാത്രം.
2022-ലാണ് താരം പ്രൊഫഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ബി.സി.സി.ഐയുടെ അണ്ടർ-23 സി.കെ. നായിഡു ട്രോഫിയിൽ (2022-23) ഒരൊറ്റ സീസണിൽ 70 വിക്കറ്റുകൾ നേടി വിശാൽ അത്ഭുതപ്പെടുത്തിയിരുന്നു. ഇതിന് ബി.സി.സി.ഐയുടെ പുരസ്കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്. ബൗളിംഗിൽ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും ലിസ്റ്റ് എ ക്രിക്കറ്റിൽ അർദ്ധ സെഞ്ചുറിയും വിശാലിന്റെ പേരിലുണ്ട്.
ഇന്നലെ നടന്ന ഡൽഹി-ഗുജറാത്ത് മത്സരത്തിലാണ് വിശാൽ കാണിച്ച മികവാണ് അയാൾ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ താരമാകാൻ കാരണം. മികച്ച ഫോമിലായിരുന്ന വിരാട് കോഹ്‌ലിയെ (77 റൺസ്) സ്റ്റംപിംഗിലൂടെയാണ് വിശാൽ പുറത്താക്കിയത്. പിന്നീട് ഡൽഹി നായകൻ ഋഷഭ് പന്തിന്റെ (70 റൺസ്) നിർണ്ണായക വിക്കറ്റും വിശാൽ തന്നെ വീഴ്ത്തി.
ഈ മത്സരത്തിൽ 10 ഓവറിൽ 42 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ താരം നേടി. അർപിത് റാണ, നിതീഷ് റാണ എന്നിവരായിരുന്നു മറ്റ് ഇരകൾ. ഭാവിയിൽ ഇന്ത്യൻ ജെറീസയിലും ഈ താരത്തെ നിങ്ങൾക്ക് കാണാൻ സാധിക്കുമെന്നുറപ്പാണ്.












Discussion about this post