തിരുവനന്തപുരം : രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തിയാര്‍ജിച്ച് തിരിച്ചു വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ അവധി താല്ക്കാലികമാണ്. സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസും ശക്തമായി തിരിച്ചു വരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നോമിനികളെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ വിജയിക്കില്ല . ഏതു കുറ്റിചൂലിനെയും പിടിച്ചു സ്ഥാനാര്‍ഥിയാക്കിയാല്‍ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്നു അദ്ദേഹം പറഞ്ഞു.
Discussion about this post