സത്യന് അന്തിക്കാടിന്റെ സഹസംവിധായികയായ ശ്രീബാല കെ.മേനോന് സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ പുതിയ ചിത്രത്തില്‍ ഷക്കീലയും ,സന്തോഷ് പണ്ഡിറ്റും അഭിനയിക്കുന്നു. ചിത്രത്തില്‍ ഒരു ചാനല്‍ അവതാരകനായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ പുതുമുഖം മിഥിലയാണ് നായിക. ദിലീപിനൊപ്പമുള്ള ചാനല്‍ റിപ്പോര്‍ട്ടറായാണ് മിഥിലയുടെ കഥാപാത്രം.മാധ്യമരംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം .
നേരത്തെയും ദിലീപ് മാധ്യമ പ്രവര്‍ത്തകനായി വേഷമിട്ടിട്ടുണ്ട്. ചാനലുകളുടെ വാര്‍ത്ത ആഘോഷങ്ങളെ ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ച സ്വ.ലേ എന്ന സിനിമയില്‍ ദിലീപ് മാധ്യമപ്രവര്‍ത്തകനായിരുന്നു.
സുഹാസിനി, ശങ്കര്‍ രാമകൃഷ്ണന്, ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രെഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.മാര്‍ച്ച് 14ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും
Discussion about this post