തിരുവനന്തപുരം: ബീഫ് നിരോധിച്ച് കൊണ്ട് നിയമം വന്നാല്‍ അത് അനുസരിക്കുമെന്നും, ബീഫ് ഞങ്ങള്‍ വീട്ടില്‍ കേറ്റാറില്ല..കഴിക്കാറുമില്ല എന്ന സുരേഷ് ഗോപിയുടെ ബീഫ് നിരോധനത്തെ തുടര്‍ന്നുള്ള പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. സരേഷ് ഗോപി ബീഫ് കഴിക്കാറുണ്ടെന്നും, നുണ പറയുന്നുവെന്നും ആയിരുന്നു സോഷ്യല്‍ മീഡിയ വഴിയുള്ള പ്രധാന വിമര്‍ശനം. ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപി ഒറു സ്വാകര്യ ചാനലിന് നല്കിയ ഫോണ്‍ പ്രതികരണത്തില്‍ നിലപാട് വ്യക്തമാക്കിയത്.
‘ഇങ്ങനൊരു നിയമം വന്നതിനെക്കുറിച്ച് പൗരനെന്ന നിലയ്ക്ക് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. നിയമം വന്നാല്‍ അനുസരിക്കും. അത് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത്. എനിക്ക് ഈ നിയമത്തിന്റെ അനിവാര്യതയില്ല. ഞങ്ങള്‍ ബിഫ് വീട്ടില്‍ കേറ്റാറുമില്ല, കഴിക്കാറുമില്ല. കഴിക്കാറില്ല എന്നു പറഞ്ഞയുടനെ കഴിച്ചിട്ടില്ല എന്ന് അര്‍ത്ഥമില്ല. കഴിച്ചിട്ടുണ്ട്,വളരെ വിരളം അവസരങ്ങളില്‍ കഴിക്കേണ്ടി വന്നിട്ടുണ്ട്. ടേസ്റ്റ് അറിഞ്ഞിട്ടുമുണ്ട്.
ഇതൊന്നും ആഗ്രഹത്തോടെ കഴിച്ചതല്ല. ഇത് ആരോഗ്യത്തിന് കേടുണ്ടാക്കുന്നതാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുളളവര്‍ അതിനു വേണ്ടി പൊരുതിക്കോട്ടേ നേടിക്കോട്ടേ. ഇവിടെ അഭിപ്രായം വാ തോരാതെ വിളിച്ചു പറയുന്ന ആള്‍ക്കാരുണ്ട് അവരെല്ലാം നിരോധനത്തെ എതിര്‍ക്കുകയോ ഇല്ലാതാക്കുകയോ എന്തെങ്കിലും ചെയ്യട്ടെ. എനിക്കിത് ആവശ്യമില്ല. എന്റ കുടുംബത്തിനും ആവശ്യമില്ല.മാനിനെയും ,കാട്ടുപന്നിയേയും വെടി വച്ചു കൊല്ലാന്‍ പാടില്ലെന്ന നിയമെ നമ്മള് അനുസരിക്കുന്നില്ലേ. അങ്ങനെ നിയമം വന്നാല്‍ നമ്മള് അനുസരിച്ചാല്‍ മതി’. എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
നേരത്തെ സിനിമയ്ക്ക് വേണ്ടി തടികൂട്ടാന്‍ ബീഫ് കഴിച്ചുവെന്നും, അപൂര്‍വ്വാവസരത്തില്‍ മറ്റ് ഭക്ഷണം കിട്ടാത്ത സാഹചര്യത്തില്‍ ബീഫ് കഴിച്ചുവെന്നുമുള്ള സുരേഷ് ഗോപിയുടെ മുന്‍കാല പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയടനെതിരെ ആയുധമാക്കിയിരുന്നത്.
Discussion about this post