വാഷിങ്ടന്‍: ഉത്തര കൊറിയയുടെ ആണവ ഭീഷണി തള്ളി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ആണവ മിസൈല്‍ ഉത്തര കൊറിയ വികസിപ്പിക്കാന്‍ പോകുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ട്രംപ് ഈ വിഷയത്തിലെ തന്റെ നിലപാട് അറിയിച്ചത്.
അമേരിക്കയുടെ ഭൂപ്രദേശങ്ങളെ ലക്ഷ്യമിടാന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് ഉത്തര കൊറിയ അവകാശവാദമുന്നയിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ മറുപടി.
North Korea just stated that it is in the final stages of developing a nuclear weapon capable of reaching parts of the U.S. It won't happen!
— Donald J. Trump (@realDonaldTrump) January 2, 2017
തൊട്ടടുത്ത ട്വീറ്റില്‍ ചൈനയ്ക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. ‘യുഎസില്‍ നിന്ന് വലിയ തോതില്‍ പണവും സമ്പത്തും ചൈന അവരുടെ നാട്ടിലേക്ക് ഒഴുക്കുന്നുണ്ട്. ഈ ഒഴുക്ക് ഒരുവശത്തേക്ക് മാത്രമേയുള്ളൂ. ഉത്തര കൊറിയ വിഷയത്തില്‍ ഒരു തരത്തിലും അവര്‍ സഹായിക്കുന്നുമില്ല. കൊള്ളാം’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
China has been taking out massive amounts of money & wealth from the U.S. in totally one-sided trade, but won't help with North Korea. Nice!
— Donald J. Trump (@realDonaldTrump) January 2, 2017
അത്യാധുനിക ആയുധങ്ങളുടെ ഗവേഷണത്തിലാണു ഉത്തര കൊറിയയെന്നും പുതുതായി വികസിപ്പിക്കുന്ന ദീര്‍ഘദൂര മിസൈലിന്റെ ജോലികള്‍ അവസാനഘട്ടത്തില്‍ എത്തിയതായും പുതുവത്സര സന്ദേശത്തില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. ആണവ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സൈനിക ശക്തിയും ആണവ ശക്തിയും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഇനി പ്രധാനമായും ഊന്നല്‍ നല്‍കുക ആണവായുധങ്ങള്ക്കാവുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ട്രംപ് നല്‍കിയിരിക്കുന്നത്.
Discussion about this post