international news

ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തിന് തീപിടിച്ചു : ഏഴു പേര്‍ക്ക് പരിക്ക്

ലാസ് വേഗാസ്:  അമേരിക്കയിലെ ലാസ്‌വേഗാസ് വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ വിമാനത്തിന് തീപിടിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പായിരുന്നു തീപിടുത്തം. ഉടന്‍ തന്നെ യാത്രക്കാരെ ...

വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുസ്ലീം യുവതിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ന്യൂയോര്‍ക്ക് : വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുസ്ലീം യുവതിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജെറ്റ് എക്‌സ്പ്രസ് വിമാനത്തില്‍ ജോലി ചെയ്യുന്ന കാരി സ്റ്റാന്‍ലി ...

കശ്മീര്‍ വിഷയവും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയുമായി ഇനി ചര്‍ച്ച നടത്തുകയുള്ളൂവെന്ന് സര്‍താജ് അസീസ്

ഇസ്ലാമാബാദ് : കശ്മീര്‍ വിഷയവും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയുമായി ഇനി ചര്‍ച്ച നടത്തുകയുള്ളൂവെന്ന് പാക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ്. കശ്മീര്‍ വിഷയം പരിഗണിക്കാതെ ഇന്ത്യയുമായി ...

ബ്രിട്ടണില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ് ഭീകരനെ വധിച്ചു ; ഡേവിഡ് കാമറൂണ്‍

ലണ്ടന്‍ : ബ്രിട്ടണില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ചു. റോയല്‍ എയര്‍ ഫോഴ്‌സ് നടത്തിയ വ്യോമാക്രമണത്തിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള റിയാദ് ഖാന്‍ സിറിയയില്‍ കൊല്ലപ്പെട്ടത്. ...

ശ്രീലങ്കയുടെ താത്കാലിക കോച്ചായി ജെറോം ജയരത്‌നയെ നിയമിച്ചു

കൊളംബോ : ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താത്കാലിക പരിശീലകനായി ജെറോം ജയരത്‌നയെ നിയമിച്ചു, ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. മാര്‍വന്‍ അട്ടപ്പട്ടു ചീഫ് ...

ജസലിലെ പ്രധാന എണ്ണപ്പാടത്തിന്റെ നിയന്ത്രണവും ഐസിസിന്റെ കൈകളിലായതായി റിപ്പോര്‍ട്ട്

അമാന്‍ : മധ്യ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന എണ്ണപ്പാടവും ഐസിസ് ഭീകര സംഘടന സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ജസലിലെ പ്രധാന എണ്ണപ്പാടത്തിന്റെ ...

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവതി സ്‌പെയിനില്‍ പിടിയില്‍

മാഡ്രിഡ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള യുവതി സ്‌പെയിനില്‍ പിടിയിലായി. വടക്കുകിഴക്കന്‍ നഗരമായ ഫിഗ്വറെസില്‍ നിന്നാണ് 19 കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഐഎസില്‍ ചേരാന്‍ പോകുന്നവര്‍ക്ക് ...

മലേഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി

ക്വലാലംപൂര്‍: ഇന്തോനേഷ്യയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി. 20 പേരെ രക്ഷപ്പെടുത്തിയതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. 37 പുരുഷന്മാരുടെയും 23 ...

പാക്കിസ്ഥാനുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ഇന്ത്യക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കുമെന്ന് പാക് സൈനിക മേധാവി

ഇസ്ലാമാബാദ് : പാക്കിസ്ഥാനുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ഇന്ത്യക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കുമെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. 1965ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിന്റെ 50 ാം ...

life under water

കടലിന്റെ സുരക്ഷയ്ക്കു കൈകോര്‍ക്കാനുള്ള രാജ്യാന്തര കൂട്ടായ്മയുടെ മുന്‍നിരയിലേക്കു യുഎഇയും

ദുബായ് : ഭക്ഷണവും ഊര്‍ജവും ഇതര സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന കടലിന്റെ സുരക്ഷയ്ക്കു കൈകോര്‍ക്കാനുള്ള രാജ്യാന്തര കൂട്ടായ്മയുടെ മുന്‍നിരയിലേക്കു യുഎഇ. കടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവുകളേറെയുള്ള യുഎഇയുടെ സേവനം ...

ജര്‍മനിയിലേയ്ക്ക് ഇന്നലെ മാത്രം എത്തിയത് 8000 കുടിയേറ്റക്കാര്‍

ബര്‍ലിന്‍ : ജര്‍മനിയുടെ തെക്കന്‍സംസ്ഥാനമായ ബാവറിയയില്‍ ഇന്നലെ മാത്രം എത്തിയത് 8000 കുടിയേറ്റക്കാര്‍. അഭയാര്‍ഥി പ്രവാഹം ശക്തമായതിനുശേഷം ഇത്രയേറെപ്പേര്‍ ഒരു ദിവസമെത്തുന്നത് ഇതാദ്യമായാണ്. ഹംഗറിയുടെ തലസ്ഥാന നഗരമായ ...

ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ പോര്‍വിമാനങ്ങളെ രംഗത്തിറക്കി ഇറാക്ക്

ബാഗ്ദാദ് : ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ ശക്തമായ ആക്രമണത്തിനു പോര്‍വിമാനങ്ങളെ രംഗത്തിറക്കി ഇറാക്ക്. വടക്കന്‍ ബാഗ്ദാദില്‍ ഐഎസിനെ നേരിടാന്‍ അമേരിക്കന്‍ നിര്‍മിത എഫ്-16 ജെറ്റുകളെ വിന്യസിച്ചതായി ഇറാക്കിന്റെ വ്യോമസേന ...

യൂറോപ്പിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഓരോ അഭയാര്‍ത്ഥി കുടുംബത്തെ ഏറ്റെടുക്കണം ; ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : യൂറോപ്പിലെ എല്ലാ കത്തോലിക്കാ ഇടവകകളും ഓരോ അഭയാര്‍ത്ഥി കുടുംബത്തെ ഏറ്റെടുക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഓരോ മത കൂട്ടായ്മകളും മഠങ്ങളും ദേവാലയങ്ങളും ഇത്തരത്തില്‍ ...

ദക്ഷിണകൊറിയയില്‍ ബോട്ടപകടം: പത്തു പേര്‍ മരിച്ചു

സിയൂള്‍: ദക്ഷിണകൊറിയയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി പത്തു പേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ തീരമേഖലയോടു ചേര്‍ന്നുള്ള പ്രദേശത്താണു ബോട്ട് മുങ്ങിയത്. ബോട്ടില്‍ ആകെ 18 ആളുകള്‍ ഉണ്ടായിരുന്നതായി കോസ്റ്റ് ...

സ്‌പെയിനിലെ അഭയാര്‍ഥികളെ സഹായിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധര്‍ ; അഭയാര്‍ഥികള്‍ക്ക് റിയല്‍ മാഡ്രിഡ് പത്തു ലക്ഷം യൂറോ വാഗ്ദാനം ചെയ്തു

സ്‌പെയിനിലെ അഭയാര്‍ഥികള്‍ക്ക് റിയല്‍ മാഡ്രിഡ് പത്തു ലക്ഷം യൂറോ വാഗ്ദാനം ചെയ്തു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായവാഗ്ദാനം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് സ്‌പെയിനിലെ ...

ദുബായിലെ തുറമുഖത്ത് വന്‍ ലഹരിമരുന്ന് വേട്ട

ദുബായ് : ജബല്‍ അലി തുറമുഖത്ത് വന്‍ ലഹരിമരുന്ന് വേട്ട. 3.5 കോടി ട്രമഡോള്‍ ഗുളികകളും 2.5 ടണ്‍ ട്രമഡോള്‍ പൊടിയുമാണ് ദുബായ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്. ...

റാലിയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു

സ്‌പെയിന്‍ : സ്‌പെയിനില്‍ റാലിയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കുട്ടികള്‍ അടക്കം പതിനാറ് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റതില്‍ ...

1965ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പാക്കിസ്ഥാന്‍ വിജയിച്ചുവെന്നു പറയുന്നത് വെറും കെട്ടുകഥ ; പാക്കിസ്ഥാന്‍ ചരിത്രകാരന്‍

കറാച്ചി : 1965 ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് ദാരുണമായി പരാജയപ്പെടുകയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ ചരിത്രകാരന്‍. യുദ്ധത്തില്‍ പാക്കിസ്ഥാന്‍ വിജയിച്ചുവെന്നു പറയുന്നത് വെറും കെട്ടുകഥ മാത്രമാണ്. ഇതിലും ...

ഹൗതി വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ 10 സൗദി സൈനികര്‍ കൊല്ലപ്പെട്ടു

സനാ: യെമനിലെ ഹൗതി വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കിഴക്കന്‍ മരിബ് പ്രവിശ്യയിലെ ആയുധശാലയ്ക്കു നേരേ വിമതര്‍ നടത്തിയ മിസൈല്‍ ...

അഭയാര്‍ഥി പ്രവാഹം ശക്തം ; ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ ജര്‍മനിയിലേയ്ക്ക്

ബുഡാപെസ്റ്റ് : ദിവസങ്ങളായി ട്രെയിനിലും തെരുവുകളിലും തടഞ്ഞുവെച്ച ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ ഹംഗറി വിട്ടയച്ചു. അഭയാര്‍ഥികള്‍ സമരം ശക്തമാക്കുകയും രാജ്യാന്തര സമ്മര്‍ദം കനക്കുകയും ചെയ്തതോടെയാണ് തടഞ്ഞുവെച്ചവര്‍ക്ക് രാജ്യം ...

Page 4 of 13 1 3 4 5 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist