ബഹിരാകാശത്ത് ചെല്ലാന്‍ സാധിക്കുന്നത് ജീവിതത്തിലെ വലിയൊരു നേട്ടം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ബഹിരാകാശ സഞ്ചാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്തൊക്കെയാണ് അവര്‍ക്ക് സ്‌പേസില്‍ നേരിടേണ്ടി വരുന്നത്.
ഭക്ഷണത്തിന്റെ കാര്യമാണ് ഏറ്റവും പ്രധാനം. അതായത്. ഭൂമിയിലുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ബഹിരാകാശത്ത് മനുഷ്യശരീരത്തിന്റെ മാറ്റങ്ങള്‍. വലിയ ബുദ്ധിമുട്ടുകളെ പോഷകക്കുറവിനെ ഒക്കെ അവര്‍ക്ക് നേരിടേണ്ടി വരും അതിനാല്‍ ഭക്ഷണത്തില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം.
എന്നാല്‍ ബഹിരാകാശത്ത് ഭക്ഷണത്തിന് ചീത്ത രുചിയായിരിക്കും എന്നതാണ് സഞ്ചാരികള്‍ അവകാശപ്പെടുന്നത്. ഇതൊക്കെ സഹിച്ച് വേണം അവര്‍ ഭക്ഷണം കഴിക്കാന്‍. എന്തുകൊണ്ടാണ് ബഹിരാകാശത്ത് ഭക്ഷണത്തിന് അരുചി തോന്നുന്നതെന്നതിന് വ്യത്യസ്തമായ കാരണങ്ങളുണ്ട്.
അതിലൊന്ന് പരിസ്ഥിതിയുടെ വ്യത്യാസമാണ് ഇപ്പോള്‍ മണങ്ങളുടെ കാര്യത്തില്‍ പോലും വ്യത്യസ്ത പരിതസ്ഥിതിയില്‍ അവയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ബഹിരാകാശ സഞ്ചാരികളുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന മാറ്റങ്ങളും ഇതിന് കാരണമായിത്തീരാറുണ്ട്. ഉദാഹരണമായി അവരുടെ ദഹനരസമുള്‍പ്പെടെയുള്ള ശരീര ദ്രാവകങ്ങളില്‍ മാറ്റമുണ്ടാകും. ഈ മാറ്റം അവരുടെ രുചിയെയും മണത്തെയും ബാധിക്കുകയും ചെയ്യും.
Discussion about this post