ന്യൂഡല്‍ഹി: പലവിധം പാക്കേജ് ജൂസുകള്‍ക്ക് വിപണിയില്‍ ഇന്ന് നല്ല ഡിമാന്റാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ഇത്തരം ജ്യൂസുകള്‍ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ ഇത്തരം ജ്യൂസുകള്‍ സംബന്ധിച്ച് വളരെ ഗൗരവതരമായ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദഗ്ധര്‍. ഹെല്‍ത്തി പാക്കറ്റിന് മുകലില്‍ കാണിച്ചിരിക്കുന്നുവെന്ന് വെച്ച് ഇത്തരം ജ്യൂസുകള്‍ ഒട്ടും ഹെല്‍ത്തിയല്ലെന്നും അവ ആരോഗ്യകരമാണെന്ന് പറയുന്നവരെ വിശ്വസിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.
വളരെ താഴ്ന്ന അളവിലുള്ള പോഷകങ്ങള്‍ മാത്രമാണ് ഇതിലടങ്ങിയിരിക്കുന്നത്. എന്നാല്‍ അതിനെയൊക്കെ മറികടക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ ഘടകങ്ങളും ഇത്തരം ജ്യൂസുകളുടെ ഭാഗമാണ്. മാത്രമല്ല ഇത്തരം ജ്യൂസുകളില്‍ വളരെ കുറച്ചുമാത്രമേ പഴച്ചാറുകള്‍ ചേര്‍ന്നിട്ടുള്ളു എന്നതാണ് വാസ്തവം. ഏറ്റവും കൂടുതലുള്ള ഘടകം പഞ്ചസാര തന്നെയാണ് ഇത് തീര്‍ച്ചയായും ഡയബറ്റീസിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുക തന്നെ ചെയ്യും.
ഇതിനൊപ്പം കൃത്രിമ രുചികള്‍, സ്റ്റൈബിലൈസറുകള്‍, പല തരത്തിലുള്ള സ്വീറ്റ്‌നറുകള്‍ എന്നിവ ചേരുന്നതാണ് ജ്യൂസുകള്‍. ഇനി പഴച്ചാറുകള്‍ കൂടുത്# ഉപയോഗിച്ചാണ് ജ്യൂസ് നിര്‍മ്മിച്ചതെങ്കിലും അതും അനാരോഗ്യകരം തന്നെയാണ് കാരണം പഴച്ചാറില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറലുകളുമെല്ലാം നീക്കം ചെയ്ത് വെറും നീര് മാത്രമാക്കിയാണ് ജ്യൂസ് ഈ രൂപത്തിലേക്ക് മാറ്റുന്നത്
പിന്നീട് അതിലുള്ള ഘടകങ്ങളെല്ലാം കൃത്രിമമായി തന്നെ ചേര്‍ക്കുന്നതാണ്. സ്വാഭാവികമായി ഒരു പഴത്തില്‍ നിന്ന് ലഭിക്കേണ്ട പോഷകങ്ങള്‍ നീക്കം ചെയ്തതിന് ശേഷം അത് കൃത്രിമമായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതൊരു തരം വിഷമായി മാറുകയാണ് ചെയ്യുക. അത് പിന്നീട് കഴിക്കുമ്പോള്‍ ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളും അലട്ടാനിടയുണ്ട്. കൃത്രിമമായ ക്യാന്‍ സര്‍ ജന്യമായ നിറങ്ങളും ഇത്തരം ജ്യൂസുകളില്‍ ഉപയോഗിക്കുന്നത് സര്‍വ്വ സാധാരണമാണ്
സ്ഥിരമായി ഇത്തരം ജ്യൂസുകള്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് അകാല മരണവും മാരകരോഗവുമൊക്കെയാണ് അതിനാല്‍ നിങ്ങള്‍ ഒരു ഹെല്‍ത്തി ഡയറ്റാണ് പിന്തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിശ്ചയമായും ഇത്തരം തെറ്റായ ശീലങ്ങളെ ഒഴിവാക്കുക തന്നെ വേണം.
Discussion about this post