തിരുവനന്തപുരം: വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത്. യുവജന രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെയും എത്തുക. അതേസമയം മുൻ കരുതൽ നടപടിയെന്നോണം പ്രധാന നേതാക്കളെ കരുതൽ തടങ്കലിലാക്കാനാണ് സാദ്ധ്യത.
കോവളത്തും, അയ്യൻകാളി ഹാളിലുമാണ് മുഖ്യമന്ത്രിയ്ക്ക് ഇന്ന് പൊതുപരിപാടിയുള്ളത്. ഇവിടങ്ങളിലും കരിങ്കൊടി പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് ഇവിടെയും കർശന സുരക്ഷ ഏർപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധം ഭയന്ന് നേതാക്കളെ ഉൾപ്പെടെ കരുതൽ തടങ്കലിലാക്കിയിരുന്നു എങ്കിലും ഇത് ഫലം കണ്ടില്ല. പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി ഹെലികോപ്റ്ററിലാണ് സഞ്ചരിച്ചിരുന്നത്.
Discussion about this post