വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ പത്തില്‍ ഇടം നേടി. 110 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഹോങ്കോങ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ യുഎസ് 50ാം സ്ഥാനത്തും ചൈന 65ാം സ്ഥാനത്തുമാണ്.
സമ്പാദ്യത്തിന്റെ വളര്‍ച്ചാ നിരക്കും, അതിന്റെ സംരക്ഷണവും,അനായാസമായി സമ്പാദ്യം തിരിച്ചെടുക്കുന്നതിനുള്ള സാധ്യതയുമാണ് വിദേശ നിക്ഷേപത്തിന്റെ വിജയം കണക്കാക്കുന്നതിനുള്ള ഘടകങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്.അടിസ്ഥാന ലാഭസാധ്യത കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അടിസ്താന ലാഭസാധ്യത കണക്കിലെടുക്കുമ്പോള്‍ നിക്ഷേപം ആരംഭിക്കാന്‍ യോജ്യമായ രാജ്യം ഇന്ത്യയാണെന്ന് പട്ടിക തയ്യാറാക്കിയ ന്യൂ യോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ സ്റ്റേണ് സ്കൂള്‍ ഓഫ് ബിസിനസ്സിലെ പ്രൊഫസ്സറായ ഡാനിയേല്‍ ആള്ട്ട്മാന് അഭിപ്രായപ്പെട്ടു.
സാമ്പത്തിക വളര്‍ച്ചയ്ക്കു പുറമെ സാമ്പത്തിക സ്ഥിരതയും, രാജ്യത്തെ അഴിമതി സാധ്യതയും, പ്രാദേശിക പങ്കാളികള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയും എല്ലാം കണക്കാക്കിയാണ് നിക്ഷേപക സൗഹൃദ രാജ്യമാണോ എന്ന് വിലയിരുത്തുന്നത്. മോദിക്കു കീഴിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വളര്‍ച്ചാ നിരക്കു വര്‍ദ്ധിക്കുമെന്ന് പ്രവചനങ്ങളും, അഴിമതി കുറയുന്നു എന്ന വിലയിരുത്തലുകളും 2015ലെ അടിസ്ഥാന ലാഭസാധ്യതാ സൂചകമനുസരിച്ചുള്ള പട്ടികയില്‍ ഇന്ത്യ മുന്‍ നിരയിലെത്താനുള്ള കാരണമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Discussion about this post