പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയുടെ നയതന്ത്ര വിജയമായി.പാക് അധീന കാശ്മീരിലുടെ ചൈനാ പാക് സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നതും, മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരന്‍ സാക്കിര്‍ റഹ്മാന് ലഖ്വിയെ മോചിപ്പിച്ചതും, അതിര്‍ത്തി മേഖലയില്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതും കൂടിക്കാഴ്ചയില്‍ ഇന്ത്യ ശക്തമായി ഉന്നയിച്ചു.അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മുഖ്യ ചര്‍ച്ചാ വിഷയമായി.50 മിനുട്ട് നീണ്ട കൂടിക്കാഴ്ചയാണ് ഇരു നേതാക്കളും നടത്തിയത്.
മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട വിചാരണകള്‍ ത്വരിതപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് അംഗീകരിച്ചു. സംഭവത്തില്‍ സംശയിക്കുന്നവരുടെ ശബ്ദസാമ്പിളുകള്‍ കൈമാറാനും നടപടിയുണ്ടാകും. ഇരു രാജ്യങ്ങളുടേയും വിദേശ കാര്യ സെക്രട്ടറിമാര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന പാക്കിസ്ഥാന്റെ വാദത്തെ കൂടിക്കാഴ്ചയില്‍ മോദി തള്ളി.
എല്ലാതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളേയും ഇരു നേതാക്കളും അപലപിച്ചു. തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും തീരുമാനമായിട്ടുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളുടേയും ദേശീയ സുരക്ഷാ ഏജന്‍സികള്‍ ഡല്ഡിയില് യോഗം ചേരും.
നരേന്ദ്ര മോദി 2016ല്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്നുള്ള സുപ്രധാനമായ തീരുമാനവും കൂടിക്കാഴ്ചയില്‍ എടുത്തിട്ടുണ്ട്. സാര്‍ക്ക് സമ്മേളനത്തിലേയ്ക്കുള്ള ഷെരീഫിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് തീരുമാനം.ഇക്കാര്യം വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Discussion about this post