കോട്ടയം; കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ കടന്ന് വരവ് സൃഷ്ടിച്ച പ്രതിസന്ധി ഇടത് മുന്നണിയിൽ രൂക്ഷമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൻസിപിയാണ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. സീറ്റ് വിഭജനത്തിൽ തങ്ങളെ അവഗണിച്ചുവെന്നും വേണ്ട പരിഗണന എൽഡിഎഫിൽ നിന്നും കിട്ടിയില്ലെന്നും എൻസിപി നേതാവ് മാണി സി കാപ്പൻ വ്യക്തമാക്കി.
മുന്നണി മര്യാദയുടെ പേരിൽ തെരഞ്ഞെടുപ്പിന് മുൻപ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ നേരിട്ട അവഗണനയിൽ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. എൻസിപിയോട് എൽഡിഎഫ് നീതി പുലർത്തിയില്ലെന്നും കാപ്പൻ പരാതിപ്പെട്ടു.
അതേസമയം കോട്ടയത്ത് കേരള കോൺഗ്രസിന്റെ വരവോടെ ഇടത് മുന്നണിയിലെ എല്ലാ കക്ഷികൾക്കും വിട്ട് വീഴ്ച ചെയ്യേണ്ടി വന്നുവെന്ന സിപിഎമ്മിന്റെ തുറന്ന് പറച്ചിൽ ആയുധമാക്കാനൊരുങ്ങുകയാണ് എൻസിപി എന്നാണ് വിവരം.
Discussion about this post