തിരുവനന്തപുരം: സംസ്ഥാനത്തെ ഇടത്പക്ഷ സർക്കാരിന് അനുകൂലമായി സ്വകാര്യ മാധ്യമങ്ങൾ നടത്തുന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും. 200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നൽകിയതിന്‍റെ ഉപകാരസ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും ഇത് മാധ്യമ ധർമ്മമല്ലെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വെകൾ നടന്നിട്ടുണ്ടെന്നും ഫലം വന്നപ്പോൾ എന്താണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഫലം വന്നപ്പോൾ സർവേ നടത്തിയവരെ കാണാൻ ഇല്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകളെന്നും ചെന്നിത്തല വ്യക്തമാക്കി.
സർവെ ഫലങ്ങൾ യുഡിഎഫ് തിരസ്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post