കോഴിക്കോട്: ശബരിമല വിഷയത്തിൽ എൻ എസ് എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കോഴിക്കോട് നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ്. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര അഭിപ്രായമുണ്ടെന്നും അവരെല്ലാം പിണറായി വിജയന്റെ പിണിയാളുകളാണ് എന്ന രീതിയിലുള്ള സമീപനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തെ വേട്ടയാടുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചതെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ നിലപാടെടുക്കുന്ന എല്ലാവരേയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന നിലപാട് ജനം അംഗീകരിക്കില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമ്പോള്‍ സര്‍ക്കാരിന് ഇത്ര അസ്വസ്ഥതയും അസഹിഷ്ണുതയും എന്തിനാണെന്നും എം ടി രമേശ് ചോദിച്ചു.
Discussion about this post