ചലച്ചിത്ര നടനും സംവിധായകനും മിമിക്രി കലാകാരനുമായ കലാഭവൻ ഷാജോൺ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തയിൽ പ്രതികരണവുമായി താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജോൺ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് ഫേസ്ബുക്കില്‍ വന്ന പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഷാജോണ്‍ പറയുന്നു.
‘ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്’. ഇതായിരുന്നു ഷാജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/KalabhavanShajonActor/posts/296188321872329













Discussion about this post