തിരുവനന്തപുരം: ശബരിമല വിഷയം ജീവിത സമരമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ശബരിമലയെ കുറിച്ച് ചോദിച്ചാല്‍ അതിനു മറുപടി പറയുന്നത് മറുപടിയും പിതൃത്വവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘ഡോളര്‍ സംസാരിക്കാന്‍ പാടില്ല, കടല്‍ക്കൊളള സംസാരിക്കാന്‍ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാന്‍ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോര്‍ഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയല്ലേ അദ്ദേഹം കാണിച്ചത്?’-സുരേഷ് ഗോപി ചോദിക്കുന്നു.
ജനങ്ങള്‍ക്ക് ശബരിമലയും ‘കിറ്റിന്റെ ഫ്രോഡും’ ഡോളറും സോളാറും എല്ലാം വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎയ്ക്ക് അഞ്ച് വര്‍ഷം തന്നാൽ തങ്ങൾ എന്താണെന്ന് മനസ്സിലാക്കി തരാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post