മലപ്പുറം: കുടിക്കാൻ കിണറ്റിൽ നിന്നും വെള്ളമെടുത്തതിന് മലപ്പുറത്ത് വയോധികന് ക്രൂരമർദ്ദനം. നിലമ്പൂർ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപം പഴയ വീട്ടില്‍ നൈനാന്‍ ഒറ്റയ്കാണ് താമസം. നൈനാനും മകനും തമ്മില്‍ നേരത്തെ കുടുംബപ്രശ്നമുണ്ടായിരുന്നു. രണ്ട് പേർക്കും കൂടി ഒരു കിണറാണുള്ളത്. മോട്ടര്‍ ഉപയോഗിച്ചു വീട്ടിലെ ടാങ്കില്‍ വെള്ളം നിറയ്ക്കാന്‍ നൈനാന്‍ പൈപ്പ് തിരിച്ചപ്പോള്‍ പ്രതികൾ ചോദ്യം ചെയ്യുകയും വടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
ദേഹമാസകലം പരുക്കേറ്റ നൈനാനെ അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഏഴു മക്കളാണ് ഇദ്ദേഹത്തിന്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു.
Discussion about this post