ബംഗലൂരു: ക്രിക്കറ്റ് ഗ്ലൗവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകളുമായി മലയാളി യുവാവ് മംഗലൂരുവിൽ പിടിയിൽ. കാസർകോട് സ്വദേശി നൗഷാദാണ് പിടിയിലായിരിക്കുന്നത്.
ഇയാൾ ഗൾഫിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകളുമായാണ് പിടിയിലായിരിക്കുന്നത്. ആംഫിറ്റമീനെന്ന ലഹരി ഗുളിക ദോഹയിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം.
മംഗലൂരുവിൽ വെച്ച് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയാണ് നൗഷാദിനെ പിടികൂടിയത്. ഗുളികകള്‍ ക്രിക്കറ്റ് ഗ്ലൗസിൽ ഒളിപ്പിച്ചായിരുന്നു എത്തിച്ചത്. ഇവയ്ക്ക് 20 ലക്ഷം രൂപ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post