ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാനപ്പെട്ട കാര്യം. കൊവിഡ് പോലുള്ള മഹാമാരിയുടെ ഈ സമയത്ത് ശരീരത്തിന് പ്രതിരോധശേഷി ഉണ്ടെങ്കിൽ രോഗം വരാതെ ഒരു പരിധി വരെ തടയാമെന്നതാണ് വാസ്തവം. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു വലിയൊരു പങ്കുണ്ട്. ഇതില്‍ തന്നെ ചില ഒറ്റമൂലികള്‍ ഏറെ നല്ലതുമാണ്. വീട്ടില്‍ തന്നെ നമുക്ക് പരീക്ഷിയ്ക്കാവുന്ന ഇത്തരത്തിലെ ഒറ്റമൂലികള്‍ പലതുമുണ്ട്. ഇത്തരത്തിലെ ഒരു പ്രത്യേക പ്രതിരോധ പാനീയത്തെ കുറിച്ചറിയൂ. വീട്ടില്‍ തന്നെ തയ്യാറാക്കി പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.
ഇതില്‍ രണ്ടു ചേരുവകള്‍ മാത്രമേയുളളൂ. നെല്ലിക്കയും മുരിങ്ങയിലയുമാണ് ഇതിനായി വേണ്ടത്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം, എന്നിവയൊക്കെ ഇത്തിരിപ്പോന്ന നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയ എന്നിവയിൽനിന്നും രക്ഷനേടാനും സഹായിക്കും. നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിനിക്ക് ആസിഡ്, കോറിലാജിൻ എന്നിവയാണ് പ്രമേഹബാധയിൽനിന്നും സംരക്ഷണം നൽകുന്നത്.
ഇതു പോലെ തന്നെ ഗുണകരമാണ് മുരിങ്ങായിലയും. ഏറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. ആയുര്‍വേദത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മരുന്നായി പറയുന്ന ഒന്നാണ് മുരിങ്ങയില കൊണ്ടുള്ള മരുന്നുകള്‍. അയേണ്‍ സമ്പുഷ്ടമാണ് ഇത്. വൈറ്റമിന്‍ സി, ഫോളിക് ആസിഡ് തുടങ്ങിയ ഒരു പിടി പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്. മുരിങ്ങയില കൊണ്ട് പ്രത്യേക രീതിയില്‍ ഉണ്ടാക്കുന്ന ചായ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ആരോഗ്യ ഗുണങ്ങള്‍ ഏറെ ഇണങ്ങിയ ഒന്നാണിത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ലിവര്‍, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. കുടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരം.ഇതിലെ നാരുകള്‍ നല്ല ശോധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണ്.
ഇത് തയ്യാറാക്കുന്നതെങ്ങിനെയെന്ന് നോക്കാം. മുരിങ്ങയില ഉണക്കി പൊടിച്ചതോ,അല്ലെങ്കില്‍ മുരിങ്ങയുടെ ഫ്രഷ് ആയ ഇലകള്‍ ഒരു പിടി കഴുകിയെടുത്തോ ഉപയോഗിയ്ക്കാം. ഇതില്‍ ഒന്നോ രണ്ടോ നെല്ലിക്ക കുരു കളഞ്ഞത് അല്‍പം വെള്ളം ചേര്‍ത്ത് ചേര്‍ത്ത് അടിച്ചെടുക്കാം. ഇത് രാവിലെ ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രതിരോധ പാനീയമാണിത്.
ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാനും പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനുമെല്ലാം ഇതേറെ നല്ലതാണ്. ശരീരത്തിലെ ടോക്സിനുകൾ അഥവാ വിഷാംശങ്ങൾ നീക്കം ചെയ്യുന്ന ഒരു മരുന്നു കൂടിയാണിത്. ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഇതു പോലെ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം തന്നെ ഒരുപോലെ സഹായകമായ മരുന്നാണ് ഇത്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണം കുടിച്ചാല്‍ തന്നെ ഗുണം ലഭിയ്ക്കുന്നു.
Discussion about this post