കൊച്ചി: സംസ്ഥാനം കൊവിഡ് ഭീതിയിൽ. കൊവിഡിന്‍റെ തീവ്രവ്യാപനമുള്ള എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു, വെന്റിലേറ്റർ കിടക്കകൾ കിട്ടാനില്ലെന്ന് റിപ്പോർട്ട്. സ്വകാര്യ മാധ്യമമാണ് വാർത്ത പുറത്ത് കൊണ്ടു വന്നിരിക്കുന്നത്.
വെന്‍റിലേറ്ററിനായി രോഗികൾക്ക് ദിവസങ്ങൾ കാത്തിരുന്ന് ഒടുവിൽ തൃശൂർ, കോട്ടയം ജില്ലകളിലേക്ക് മാറേണ്ട അവസ്ഥയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിതി അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം ചികിത്സ സൗകര്യങ്ങൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുമെന്നാണ് സൂചന. കൊച്ചി നഗരത്തിലെ ഉൾപ്പടെ വലിയ ഹോട്ടലുകളും, കെട്ടിടങ്ങളും ആശുപത്രികളാക്കി മാറ്റിയേക്കും.
എന്നാൽ ആവശ്യത്തിന് ഐസിയു കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിശദീകരണം.
Discussion about this post