ഇടുക്കി: ഇസ്രായേലിൽ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിനോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പൊട്ടിത്തെറിച്ച് പി സി ജോർജ്. സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘടനകളെ പോലും എതിർത്ത് പറയാൻ ഭരണാധികാരികൾ തയ്യാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സർക്കാർ നൽകുന്ന കിറ്റ് കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. സൗമ്യയുടെ കുടുംബത്തിന് സഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും പി സി ജോർജ്ജ് പറഞ്ഞു.
അതേസമയം സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും ചടങ്ങുകൾ.
Discussion about this post