തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ നടന്ന അക്രമം രാജ്യത്തിന് അപമാനകരമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബ്രിട്ടനിൽ നിന്നും ഫ്രാൻസിൽ നിന്നും വന്ന വിദേശ വനിതകൾക്ക് നേരെയുള്ള ലൈംഗീക അതിക്രമം സംസ്ഥാന പോലീസിന്റെ നിഷ്‌ക്രിയത്വം കൊണ്ട് മാത്രം സംഭവിച്ചതാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 12-18% ആണ് വർക്കലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇങ്ങനെയുള്ള സ്ഥലങ്ങളെ സി കാറ്റഗറി ആയി പരിഗണിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ്. അവിടെയാണ് വിദേശ വനിതകൾക്ക് നേരെയുള്ള ആക്രമണം.ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കുറ്റകരമായ അനാസ്ഥ, ലജ്ജാകരമായ നിഷ്‌ക്രിയത്വം എന്നിവ കൊണ്ട് മാത്രമേ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുകയുള്ളു. അൺലോക്ക് നടപടികളിലേക്ക് കടക്കുന്ന രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന ഏർപ്പാടാണിത്. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/SobhaSurendranOfficial/posts/2736815819775574
Discussion about this post