ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. ഇന്ത്യക്ക് വേണ്ടി വരുൺ കുമാർ, വിവേക് പ്രസാദ്, ഹർമൻപ്രീത് സിംഗ് എന്നിവർ ഗോളുകൾ നേടി.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്കെതിരെ നാലാം ക്വാർട്ടറിലാണ് അർജന്റീന ആശ്വാസ ഗോൾ നേടിയത്. ഒന്നാം പകുതിയിൽ ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. മലയാളി ഗോൾ കീപ്പർ ശ്രീജേഷ് ഗംഭീര സേവുകളുമായി ഇന്ത്യൻ ഗോൾവല കാത്തു.
ഓസ്ട്രേലിയക്കെതിരെ 7-1ന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷം ഗംഭീര തിരിച്ചു വരവാണ് ഇന്ത്യ നടത്തിയത്.
Discussion about this post