പാലക്കാട്: ആർഎസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രദേശത്തെ ഇസ്ലാമിക ഭീകരവാദികളുടെ മയക്കുമരുന്ന്- കഞ്ചാവ് കച്ചവടത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചതിനെന്ന് സംഘപരിവാർ. സ്ഥലത്ത് എസ്ഡിപിഐ ഭീകരപ്രവർത്തനത്തിനെതിരെ ശക്തമായി നിന്ന വ്യക്തിയാണ് സഞ്ജിത്ത്. കഞ്ചാവ് കച്ചവടത്തിനെതിരെ നിലപാടെടുത്ത സഞ്ജിത്തിനെതിരെ എസ്ഡിപിഐ തീവ്രവാദികൾ നിരന്തരം ഭീഷണി മുഴക്കിയിരുന്നു.
ഇതിന് മുൻപും രണ്ട് തവണ സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഭീകരർ ശ്രമിച്ചിരുന്നു. നേരത്തെ ഉണ്ടായ ആക്രമണത്തിൽ ഒരു മാസം മുൻപ് സഞ്ജിത്ത് ആശുപത്രിയിലായിരുന്നു. പ്രദേശത്ത് ആർഎസ്എസ് പ്രവർത്തനം ശക്തി പ്രാപിക്കുന്നതും ദേശ വിരുദ്ധർക്ക് വലിയ ആശങ്കയായിരുന്നു. സഞ്ജിത്തിനെ പോലെയുള്ള പ്രവർത്തകരെ ഇല്ലാതാക്കേണ്ടതും ഇവരുടെ ആവശ്യമായി വന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഘപരിവാർ അറിയിച്ചു.
10 ദിവസത്തിനിടെ രണ്ടാമത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെയാണ് എസ്.ഡി.പി.ഐ കൊലപ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ ചാവക്കാടും ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ആ കേസില്‍ എസ്.ഡി.പി.ഐയുടെ പേര് പോലും പൊലീസ് പറഞ്ഞിരുന്നില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയാണ് അടിക്കിടെയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സഞ്ജിത്തിന്റെ കൊലപാതകം ആസൂത്രിത നീക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post