തിരുവനന്തപുരം: സംസ്ഥാനത്ത് ആവർത്തിച്ച് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്‍റെ ബാക്കിപത്രമാണ് അക്രമസംഭവങ്ങളെന്ന് അദ്ദേഹം ആവർത്തിച്ചു.
എസ്ഡിപിഐയുമായി തദ്ദേശസ്ഥാപനങ്ങളിൽ സിപിഎം ഭരണം പങ്കിടുന്നത് എന്ത് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് ചോദിച്ചു. അക്രമത്തിന് കാരണം സർക്കാറിന്‍റെ വർഗ്ഗീയ പ്രീണന നയമാണെന്ന നിലപാട് തന്നെയാണ് ബിജെപിയും ആവർത്തിക്കുന്നത്.
അതേസമയം ആലപ്പുഴ കൊലപാതകങ്ങളില്‍ കേരളസർക്കാരിനോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ച പറ്റിയെന്ന വ്യാപക വിമര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രം ഇതേക്കുറിച്ച് റിപ്പോര്‍ട്ട് തേടുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടുമെന്നാണ് വിവരം.
Discussion about this post