ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ശൈലിയിൽ രഞ്ജിത്തിനെ അരുംകൊല ചെയ്തത് . പോപ്പുലർ ഫ്രണ്ടിലെ ഐഎസ് മൊഡ്യൂൾ ഈ കൊലക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ പ്രതികളിലേക്കെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആരിഫും സലാമും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ. സലാം എസ്ഡിപിഐക്കാരൻ ആണെന്ന് ആരോപിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണ് . ഈ ബന്ധം കാരണമാണോ പോലീസ് കേസന്വേഷണത്തിൽ ഇഴഞ്ഞു നീങ്ങുന്നത് എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
രഞ്ജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണം . അതുറപ്പ് വരുത്തുക തന്നെ ചെയ്യുമെന്നും രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം സന്ദീപ് വാര്യർ വ്യക്തമാക്കി.
https://www.facebook.com/Sandeepvarierbjp/posts/6701344823240560
Discussion about this post