തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഗവർണർ തള്ളണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ധർമം മുൻനിർത്തി ഗവർണർ നിയമം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭേദഗതിയില്‍ ഒപ്പിട്ടാല്‍ അത് കേരളീയരുടെ സ്വഭാവിക ധാര്‍മിക നീതിക്ക് എതിരാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകായുക്ത ലോക്പാല്‍ ബില്ലിന്റെ ഭാഗമാണ്. അഴിമതി തടയുകയാണ് ലക്ഷ്യം. അഴിമതി നടത്തിയ ഒരു മന്ത്രിക്കെതിരെ ഭരണഘടനപരമായി നടപടി എടുക്കാന്‍ നിയമസഭക്ക് അധികാരമുണ്ടെങ്കില്‍ നിയമസഭ ഈ കാര്യം ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കി നിശ്ചയിച്ച ലോകായുക്തക്കും ഭരണഘടനപരമായി അഴിമതിക്കെതിരെ ആയോഗ്യത കല്‍പ്പിക്കാന്‍ അവകാശമുണ്ട്. ഗവര്‍ണര്‍ നിയമം മാത്രമല്ല ധര്‍മവും സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പരിണിതപ്രജ്ഞനായ ഗവര്‍ണര്‍ ധര്‍മത്തെ മുന്‍ നിര്‍ത്തി നിയമം നടപ്പാക്കാന്‍ വിനയത്തോടെ ആഭ്യര്‍ഥിക്കുന്നു. ലോകായുക്തയുടെ പല്ല് പറിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ കേരളത്തിന്റെ കാവലാളാണ് ഗവര്‍ണറെന്ന് തെളിയിക്കാനുള്ള അവസരമാണിതെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
Discussion about this post