കണ്ണൂർ: ബിജെപിയെ തോൽപ്പിക്കാൻ ഏത് ചെകുത്താന് വേണമെങ്കിലും വോട്ട് ചെയ്യുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കോൺഗ്രസും രാഹുൽ ഗാന്ധിയും വർഗീയതയുമായി സന്ധി ചെയ്യുകയാണ്. വർഗീയതയ്ക്കെതിരായ നിലപാട് കോൺഗ്രസ് സ്വീകരിക്കണമെന്നും എം എ ബേബി പറഞ്ഞു.
ഇന്ത്യയുടെ എവിടെയെങ്കിലുമുള്ള ഒരു മണ്ഡലത്തിൽ ബിജെപിയെയോ അവരുടെ കൂട്ടാളികളെയോ തോൽപ്പിക്കാൻ ഒരു ചെകുത്താന് വോട്ട് ചെയ്യണമെന്ന സാഹചര്യം വന്നാൽ ഞങ്ങൾ അതിന് മടിക്കില്ല. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് പ്രധാനം. പക്ഷേ ബിജെപിയെ തോൽപ്പിക്കാൻ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിച്ചാൽ അയാൾ തന്നെ നാളെ ബിജെപി ആകില്ലെന്ന് ഉറപ്പ് പറയാൻ പറ്റുമോയെന്നും രാഹുൽ ഗാന്ധിക്ക് ഉറപ്പ് പറയാൻ പറ്റുമോയെന്നും എം എ ബേബി ചോദിച്ചു.
Discussion about this post