പാലക്കാട്: എസ് ഡി പി ഐ തീവ്രവാദികൾ ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ക്രമസമാധാന തകർച്ച പൂർണമായെന്ന് അദ്ദേഹം പറഞ്ഞു. പട്ടപ്പകലാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ ആർ എസ് എസ് മുൻ പ്രചാരകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ ദേശീയ പ്രസ്ഥാനങ്ങൾക്ക് 23 കാര്യകർത്താക്കളെ നഷ്ടമായി. സംസ്ഥാനത്ത് ഇടത്- ജിഹാദി സഖ്യം തേർവാഴ്ച നടത്തുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Complete breakdown of law and order in Kerala. Popular Front terrorists brutally murdered former RSS Pracharak Shri.Sreenivasan Ji in broad daylight. Nationalist forces have lost 23 karyakarthas under the @vijayanpinarayi regime. Left-Jihadi terror reigns Kerala. pic.twitter.com/2NZfXrJqLV
— K Surendran(മോദിയുടെ കുടുംബം) (@surendranbjp) April 16, 2022
പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. എസ് ഡി പി ഐ ആണ് ആക്രമണത്തിന് പിന്നിൽ എന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ ദിവസം ഇതേ സമയം എസ് ഡി പി ഐ പ്രവർത്തകൻ സുബൈറിനെ കാറിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഒരു മാസം മുൻപ് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ എസ് ഡി പി ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Discussion about this post