പാലക്കാട് ; ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു. പാലക്കാട് കള്ളിക്കാട് കെ.എസ്.എം.മൻസിലിൽ അയൂബ് (60) ആണ് മരിച്ചത്. 1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടീസ്.
മരുമകന്റെ ബിസിനസിനായാണ് വീട് ഉൾപ്പെടെ ഈട് വച്ച് സ്വകാര്യ ബാങ്കിൽ നിന്ന് അയൂബ് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ബാങ്ക് ജപ്തി നോട്ടീസ് നൽകി. പിന്നാലെ ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ജപ്തി നോട്ടീസ് വന്നതിന്റെ മനോവിഷമത്തിലായിരുന്നു അയൂബ്.
Discussion about this post