തൃശ്ശൂർ: ജിമ്മിൽ വ്യായാമത്തിനിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്രെയിനർ അറസ്റ്റിൽ. പാലക്കാൽ സ്വദേശി അജ്മലാണ് അറസ്റ്റിലായത്. സംഭവം നടന്ന ഫോർമൽ ഫിറ്റ്‌നെസ്സ് സെന്റർ ഉടമ കൂടിയാണ് ഇയാൾ.
കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. വ്യായാമത്തിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയായിരുന്നു അജ്മൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടർന്ന് ജിമ്മിൽ നിന്നും ഉടനെ പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഇതിൽ നെടുപുഴ പോാലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെയും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്.
ചേർപ്പ് പോലീസ് സ്‌റ്റേഷനിലാണ് ഇയാൾക്കെതിരെ പരാതിയുള്ളത്.
കോടതിയിൽ ഹാജരാക്കിയ അജ്മലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Discussion about this post