കോഴിക്കോട്: ഹിന്ദുക്കളെ അധിക്ഷേപിച്ചതിന് കർണാടക പോലീസ് അറസ്റ്റ് ചെയ്ത നടൻ ചേതൻ അഹിംസക്ക് പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസ്. ചേതൻ അഹിംസയെ അറസ്റ്റ് ചെയ്ത കർണാടക പോലീസിന്റെ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഹിന്ദുത്വ എന്നത് അക്രമോത്സുകതയിലൂന്നിയ പ്രത്യശാസ്ത്രമാണെന്ന് മന്ത്രി പറഞ്ഞു. ഹിന്ദുത്വക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന വിചിത്രവാദവും മന്ത്രി മുന്നോട്ട് വെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന കര്‍ണാടകയില്‍ ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചേതൻ അഹിംസയുടെ അറസ്റ്റെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
ഹിന്ദുക്കളെ അധിക്ഷേപിച്ചതിന് കഴിഞ്ഞ ദിവസമാണ് ബംഗലൂരു പോലീസ് കന്നഡ നടൻ ചേതൻ കുമാർ അഹിംസയെ അറസ്റ്റ് ചെയ്തത്. ഹിന്ദുത്വം എന്നത് നുണകൾ കൊണ്ട് കെട്ടിപ്പടുത്തത് ആണെന്നായിരുന്നു നടന്റെ പരാമർശം. ഇതിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ വിശ്വാസികളും ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു.
Discussion about this post