പാലക്കാട്: മീനാക്ഷിപുരത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഎം അത്തിമണി ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീജിത്ത്(28), ഡിവൈഎഫ്‌ഐ പ്രവർത്തകനായ ബവീർ(31) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് പിടികൂടിയത്. 26ാം തിയതി രാവിലെ അഞ്ചരയോടെ മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം.
പുതുക്കാട് സ്വദേശിയായ സ്വർണവ്യാപാരി മധുരയിൽ നിന്ന് സ്വർണവുമായി തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബസിന് മുന്നിൽ കാർ നിർത്തി മാർഗതടസ്സം സൃഷ്ടിച്ച ശേഷം ഇദ്ദേഹത്തെ അടക്കം തട്ടിക്കൊണ്ടു പോവുകയായിരുന്നു. സ്വർണം കൈക്കലാക്കിയ ശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്ത് റോഡിൽ ഉപേക്ഷിച്ച ശേഷം കാറിലുണ്ടായിരുന്നവർ തമിഴ്‌നാട് ഭാഗത്തേക്ക് രക്ഷപെട്ടു.
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. തൃശൂരിലെ ജ്വല്ലറിയിൽ നിന്ന് തമിഴ്‌നാട് മധുക്കരയിലെ ജ്വല്ലഫിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങി വരികയായിരുന്നു വ്യാപാരി.
Discussion about this post