മലയാളത്തിലെ എക്കാലത്തെയും എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ ഒന്നാണ് 1993-ൽ ഫാസിൽ സംവിധാനം ചെയ്ത് മധു മുട്ടം തിരക്കഥ രചിച്ച്, ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച മണിച്ചിത്രത്താഴ്. ഡോ. സണ്ണിയും ,ഗംഗയും , നാഗവല്ലിയും ,നകുലനും ഇന്നും സിനിമാ പ്രേക്ഷകർക്ക് മുന്നിൽ മായാതെ നിൽക്കുന്നു. എത്ര പ്രാവിശ്യം ആവർത്തിച്ച് കണ്ടിട്ടും മടുപ്പ് തോന്നാതെ ഈ ചിത്രം. ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ചർച്ചാവിഷയം തന്നെയാണ്.
ഇപ്പോഴിതാ വീണ്ടും ചർച്ചയാകുകയാണ് മണിച്ചിത്രത്താഴും അതിന്റെ ക്ലൈമാക്സും. കഴിഞ്ഞ ദിവസം മണിച്ചിത്രത്താഴ് ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിന്‍റെ ചിത്രീകരണത്തിലെ അറിയാക്കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍
ശോഭന അവതരിപ്പിച്ച ഗംഗ ശങ്കരന്‍ തമ്പി എന്ന തന്‍റെ ശത്രുവിനെ വെട്ടിക്കൊല്ലുന്നതായിരുന്നു ചിത്രത്തിന്‍റെ ക്ലൈമാക്സ്. ശങ്കരന്‍ തമ്പിയുടെ ഡമ്മിയിലാണ് ഗംഗ വെട്ടുന്നത്. ഈ ആശയം ഫാസിലിനോട് പങ്കുവച്ചത് സുരേഷ് ഗോപിയാണെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
“ഫാസില്‍ സാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് മണിച്ചിത്രത്താഴിന്‍റെ ക്ലൈമാക്സിനെക്കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ ഏറ്റവും ഗംഭീരമായ ഒരു സജക്ഷന്‍ കൊടുത്തത് സുരേഷ് ഗോപി ആയിരുന്നു. ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത് ഒരു ഡമ്മി ഇട്ട് മറിക്കാമെന്ന്. നാഗവല്ലി ആവേശിക്കുന്ന ഗംഗയുടെ കഥാപാത്രം ആ ഡമ്മിയില്‍ വെട്ടട്ടെ എന്ന്. സുരേഷ് ഗോപി പറഞ്ഞ കാര്യം വളരെ ആവേശത്തോടെ സന്തോഷത്തോടെയും ഫാസിൽ സാർ സ്വീകരിക്കുകയായിരുന്നു. എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്.
Discussion about this post