മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു പഴയകാല ഓഡീഷൻ ടേപ്പാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. നടന്റെ ഓരോ അപേഡേറ്റുകൾക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർ ഇരു കൈകളും നീട്ടിയാണ് ഈ വീഡിയോ സ്വീകരിച്ചത്.
ഓഡീഷന്റെ റീലാണ് നടൻ പങ്കുവെച്ചത്. ”രാവിലെയാണ് ഈ ടേപ്പ് വന്നുചേർന്നത് എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ടേപ്പിൽ പ്രധാനമായ ചില കാര്യങ്ങളുണ്ട്. ഈ ദൃശ്യങ്ങൾ വെള്ളിത്തിരയിൽ എത്തിയിട്ടില്ല. പക്ഷേ ഫിൽട്ടർ ചെയ്യാത്ത ഈ ടേപ്പ് എനിക്ക് ഇഷ്ടമാണ്” ഉണ്ണി മുകുന്ദൻ കുറിച്ചു.
ഗ്രീൻ സ്‌ക്രീനിന് മുന്നിൽ നിന്ന് ഹിന്ദിയിലാണ് ഉണ്ണി മുകുന്ദൻ ഡയലോഗ് പറയുന്നത്. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളിൽ രണ്ട് പേരുടെ സംഭാഷണമുണ്ട്. എന്നാൽ ഉണ്ണി മുകുന്ദനെ തന്നെയാണ് ക്യാമറ പൂർണമായും ഫോക്കസ് ചെയ്യുന്നത്.
Discussion about this post