ലക്‌നൗ: ഹിന്ദു കാമുകിയെ വലയിലാക്കാൻ സ്വന്തം ഭർത്താവ് മതംമാറ്റനാടകത്തിനിന് തയ്യാറെടുക്കുന്നുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആമിർ അലി എന്ന മുസ്ലീം യുവാവാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. ഹിന്ദു മതത്തോടുള്ള താത്പര്യം മൂലമല്ല, ഇയാൾ സ്വയം ഹിന്ദുവാണെന്ന് വരുത്തി തീർക്കുന്നതെന്ന് യുവതി ആരോപിച്ചു. മുത്തലാഖ് കേസിൽ നിന്ന് രക്ഷപ്പെടാനും ഹിന്ദു കാമുകിയെ വലയിലാക്കാനുമാണ് യുവാവ് ശ്രമിക്കുന്നത്. കാമുകിയെ വിവാഹം ചെയ്തശേഷം അവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനാണ് ആമിർ അലി പദ്ധതിയിടുന്നതെന്ന് യുവതി പറയുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആമിർ അലി പരാതിക്കാരിയെ വിവാഹം കഴിക്കുന്നത്. ഗർഭിണിയായ ശേഷമാണ് തന്റെ ഭർത്താവിന് മറ്റൊരു കാമുകിയുണ്ടെന്ന് യുവതി മനസിലാക്കിയത്. ചോദ്യം ചെയ്തപ്പോൾ വർഷങ്ങളായുള്ള ബന്ധമാണെന്നും ആമിർ അലി പറയുകയുണ്ടായി.
ആമിർ അലി നാടകമാണ് നടത്തുന്നതെന്ന് യുവതി, ആരോപിച്ചു. അലി കടുത്ത ഇസ്ലാമിസ്റ്റാണെന്നും ഹിന്ദു കടയുടമകളിൽ നിന്ന് സാധനങ്ങൾ പോലും വാങ്ങാറില്ലെന്നും അവർ അവകാശപ്പെട്ടു. തന്റെ ഹിന്ദു കാമുകിയെ വിവാഹം കഴിക്കാനും മുത്തലാഖ് കേസുകളിൽ നിന്ന് രക്ഷപ്പെടാനുമാണ് ഇയാൾ മതംമാറ്റ നാടകം നടത്തുന്നതെന്നും അവർ ആരോപിച്ചു. ഹിന്ദുമതത്തിലേക്ക് ‘പരിവർത്തനം’ ചെയ്യുന്നതിലൂടെ ആമിർ അലി ലക്ഷ്യമിടുന്നത് ലൗ ജിഹാദ് ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടുക കൂടിയാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഭർത്താവ് ആമിർ അലിക്കെതിരെ നടപടിയെടുക്കണമെന്ന് യുവതി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിച്ചു.
Discussion about this post